രണ്ടാം യു പി എ സർക്കാരിന്റെ അവസാന റെയിൽവേ ബജറ്റ് മന്ത്രി മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും. രാഷ്ട്ര വ്യവഹാരമല്ല കാര്യ വിചാരം എന്നതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപനങ്ങളുടെ സുനാമി തിരമാലകൾ ബജറ്റ് അവതരണത്തിനിടെ ആഞ്ഞടിക്കുമായിരിക്കും. അതിനു മുൻപായി കേരളത്തിനു വേണ്ടി കഴിഞ്ഞു പോയ ബജ്ജറ്റുകളിൽ പ്രഖ്യാപിച്ച പ്രമുഖ പദ്ധതികളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോഴും തുടങ്ങിയടത്തു തന്നെയാണ്. വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ച ശബരി റെയിൽപാത ഇത് വരെ എങ്ങുമെത്തിയിട്ടില്ല. പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റം പകുതി വഴിയിൽ പിടിച്ചിട്ടിരുക്കുന്നു. വിവിധ ജില്ലകളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ പാതിവഴിയിലാണ്. തിരുവനന്തപുരത്തിനായി പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളേജ് ജലരേഖായി അവശേഷിക്കുന്നു. കഴിഞ്ഞ ബജ്ജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ന്യൂ ഡൽഹി എക്സ്പ്രസ്സ് ട്രെയിൻ എവിടെയാണോ എന്തരോ? തിരുവനന്തപുരം, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തും എന്ന് പറഞ്ഞിരുന്നു; അവിടെയൊക്കെ സ്ഥിരം പോകുന്നവരോട് ചോദിച്ചാലറിയാം, ഇപ്പോഴത്തെ നിലവാരം. എങ്ങുമെത്താത്ത നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം വർഷങ്ങളായി കേൾക്കുന്നതാണ്.
രാഷ്ട്ര വ്യവഹാരമല്ലല്ലൊ, കാര്യ വിചാരം. അതു കൊണ്ട് ഇത്തവണയും കാണും വാഗ്ദാനങ്ങൾ. അവയെല്ലാം പ്രാവർതികമായെന്ന രീതിയിൽ അടുത്ത നാളിൽ പത്രങ്ങൾ അച്ച് നിരത്തും. അതും പറഞ്ഞു വോട്ട് തെണ്ടാനും ഇവർ വരും.
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!
Updated 12/02/2014:
2014 റെയിൽവേ ബജ്ജെറ്റിൽ കേരളത്തിനു മൂന്നു ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ 2 വീതം സർവീസ് നടത്തുന്ന തിരുവനന്തപുരം-ബാംഗ്ലൂർ പ്രീമിയം (?) ട്രെയിൻ , തിരുവനന്തപുരം-ന്യൂ ഡൽഹി നിസ്സാമുദ്ദിൻ എക്സ്പ്രസ്സ് ട്രെയിൻ, പ്രതിദിനം സർവീസ് നടത്തുന്ന പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രയിനുമാണ് ഇവ.