Tuesday, September 11, 2007

കാണാത്ത സ്വപ്നങള്

കാണാത്ത സ്വപ്നങള്
-----------


നിലാവിന്റ്റെ നിശബ്ദ സംഗീതത്തില്
നിന്റ്റെ മുഖമെന്നോര്മയില് തെളിയുമ്പൊള്്
അന്നു പാടിയ പാട്ടിന്റ്റെ ശീലുകള്
അറിയതെ മനസിലിന്നോര്മ്മ വന്നു.

നീയെനിക്കെന് നെന്ജ്ജിന് രാഗതാളം
നീയെനിക്കെന്നുടെ ആത്മമോഹം
നിന്ചിരിയെന്നുടെ വെണ്പുലരി
നിന്നോര്മ്മ എനിക്കെന്നും ജീവവായു.

കിനാവിലൊരു പൊന്നിലാവത്ത്
നിശാഗന്ധി വിരിയുന്ന നേരത്ത്
നാമിരുവര് മാത്രമാകുന്ന ലോകത്ത്
പ്രിയസഖി നിന്നെ ഞാന് കാത്തിരുന്നു.

മിഴികളിലായിരം വര്ണ്ണങള് ചാലിച്ച
സ്വപ്നങള് നിനക്കായി ഞാന് നെയ്തു കൂട്ടി
മൊഴികളില് അപൂര്വ്വ സ്വരങള് സമ്മേളിച്ച
സ്വപ്നങള്, പക്ഷെ നീ അറിയാതെ ആയിരുന്നു.

കൌമുദി കുംഭത്തിലെ ഏടും തേടി
നിനച്ചിരിക്കാതെയുള്ള യാത്രയില്
നിറമുള്ള സ്വപ്നങളും സ്വരങളും
രാത്രി മഴയില് കുതിര്ന്നു പൊയീ.

മഴയൊന്നു ശമിച്ചപ്പൊള്, പൊന്തുന്ന
പിന്ചിളം മുളകള്ക്കൊപ്പം,
എന്റ്റെ സ്വപ്നങള്ക്കും നനുനനുത്ത
തലോടലേറ്റു.

പക്ഷെ,
അത് നീയെന്ന പോലെ
ഞാനുമറിഞ്ഞിരുന്നില്ല.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter