Sunday, August 30, 2009

പ്രണയം...ബീ പ്രാക്ടിക്കല്‍.. ഒരു മറുപടി

പ്രണയത്തിനൊരു നിര്‍വചനമില്ല.
എന്നെ ഇഷ്ടപ്പെടുന്ന,
നിന്റെയും,
നിന്റെ മനസിന്റെ അസ്വസ്ഥതകളുടെയും,
തണുപ്പും, സുഗന്ധവും,
എപ്പോഴെന്റെ മനസിന്റെ
വിങ്ങലുകള്‍ ആവുന്നുവോ,
അന്ന്,
എന്റെ പ്രണയം നിനക്ക് സ്വന്തം,
നിന്റെതെനിക്കും.
അതെന്നെ സംഭവിച്ചു കഴിഞ്ഞതാണ്.
ഇനിയൊരു പുനര്ചിന്തനത്തിന്റെയോ,
തിരിച്ചു പോക്കിന്റെയോ
സാധ്യതകള്‍ ഉദിക്കുന്നില്ല.
വാക്കാല്‍ പ്രകടിപ്പിക്കുന്നത്
മാത്രമല്ല സ്നേഹം.
അത്,
മനസുകളുടെ പരസ്പര സഹകരണമാണ്,
നീയെനിക്കെന്നുമുണ്ട് എന്ന തോന്നലാണ്,
അല്ല,
സത്യമാണത്.
ഏകാന്തതയുടെ തുരുത്തില്‍ നിന്ന്
എന്നെ, പ്രണയത്തിന്റെ
വിശുദ്ധ ലോകത്തേക്കാനയിച്ച
നിന്നില്‍ നിന്നും മുഖം
തിരിക്കുവാന്‍ മാത്രം
ശക്തിയെനിക്കില്ല.
എന്റെയീ ചെറിയ മനസ്സില്‍
നിന്നോടുള്ള സ്നേഹം ഒതുക്കി വെയ്ക്കുവാന്‍
എനിക്ക് സാധിക്കുന്നില്ല.
അത്രയ്ക്കുണ്ട്, ഈ ഹൃദയം നിറയെ.
നിന്നെയെനിക്കിഷ്ടമാണ്.
നിനക്കെന്നോടെന്ന പോലെ,
അല്ല,
നീ പറയും മാതിരി,
അതിലുപരി.

Saturday, August 29, 2009

പ്രണയം, ബീ പ്രാക്ടിക്കല്‍...!

പ്രണയമെന്ന വിഷയത്തില്‍
ഒരു
പുനര്‍ചിന്തനയ്ക്ക് സമയമായി.
കാലങ്ങളായി തുടര്‍ന്ന് പോരുന്ന
രീതികള്‍ക്കിടയില്‍ അര്‍ദ്ധവിരാമമിട്ടു,
പുതിയ ലോകത്തിന്റെ കാറ്റില്‍,
പ്രണയിക്കുന്നതെങ്ങനെയെന്നിനി
പഠിക്കണം;
അല്ല, പഠിക്കാന്‍ ശ്രമിക്കണം.
മനസ്സില്‍
പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തിന്റെ
കുത്തൊഴുക്ക് ഉണ്ടാകുമ്പോള്‍ ,
അതിനെ,
തടയണ കെട്ടി നിര്‍ത്താന്‍
അറിവുണ്ടായിരുന്നില്ല,
ഇന്ന് വരെ.
ഭാഷാചാര്യന്മാരോട് ദേഷ്യം തോന്നിയിട്ടുണ്ട്,
ഇവിടെ സ്നേഹം പ്രകടിപ്പിക്കാനുള്ള
വാക്കുകള്‍ക്കു എന്തു ക്ഷാമമാണ്!
എങ്കിലും,
വര്‍ഷങ്ങളായുള്ള യാത്രകളില്‍
കൂടെക്കൂടിയ
വാക്കുകളിലും വാചകങ്ങളിലും കൂടി
ഞാനെന്റെ പ്രണയം
പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
പക്ഷെ,
ഇന്നിനിയിപ്പോള്‍
മാറുന്ന കാലത്തിന്റെ മൂശയില്‍
ഉരുക്കിയെടുത്ത വിചാരങ്ങളായി,
മനസിന്റെ അസ്വസ്ഥതകളായി,
പ്രണയത്തിനെ അതിന്റെ
ഉറവിടത്തില്‍ കാത്തു സംരക്ഷിക്കുക,
ബീ പ്രാക്ടിക്കല്‍...!

എന്നിരുന്നാലും,
എനിക്കവളെ ഇഷ്ടമാണ്,
അതിലുപരി
അവള്‍ക്കെന്നെയും...!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter