Monday, April 23, 2012

നിലാവത്ത് കാണുന്ന സ്വപ്നം

നിലാവിന്‍റെ നിശബ്ദ സംഗീതത്തില്‍, 
നിന്‍ മുഖമെന്നോര്‍മ്മയില്‍ തെളിയുമ്പോള്‍
അന്ന് പാടിയ പാട്ടിന്‍റെ ശീലുകള്‍
അറിയാതെ മനസിലിന്നോര്‍മ്മ വന്നു.

"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗതാളം,
നീയെനിക്കെന്നുടെ ആത്മമോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി
നിന്നോര്‍മ്മയെനിക്കെന്നും ജീവവായു."

കിനാവിലൊരു പൊന്‍ നിലാവത്ത്, 
നിശാഗന്ധി വിരിയുന്ന നേരത്ത്,
നാമിരുവര്‍ മാത്രമാകുന്ന ലോകത്ത്,
പ്രിയസഖി നിന്നെ ഞാന്‍ കാത്തിരുന്നു.

മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച
സ്വപ്‌നങ്ങള്‍ നിനക്കായി ഞാന്‍ നെയ്തു കൂട്ടി.
മൊഴികളില്‍ അപൂര്‍വ സ്വരങ്ങള്‍ സമ്മേളിച്ച
സ്വപ്‌നങ്ങള്‍, പക്ഷെ, നീയറിയാതെ ആയിരുന്നു.

കൌമുദി കുംഭത്തിലെ എടും തേടി
നിനച്ചിരിക്കാതെയുള്ള യാത്രയില്‍ 
നിറമുള്ള സ്വപ്നങ്ങളും സ്വരങ്ങളും
രാത്രിമഴയില്‍ കുതിര്‍ന്നു പോയി.

മഴയൊന്നു ശമിച്ചപ്പോള്‍, പൊന്തുന്ന
പിഞ്ചിളം മുളകള്‍ക്കൊപ്പം,
എന്‍റെ സ്വപ്നങ്ങള്‍ക്കും നനുനനുത്ത 
തലോടല്‍ ഏറ്റു. 

പക്ഷെ, 
അത് നീയെന്ന പോലെ 
ഞാനും അറിഞ്ഞിരുന്നില്ല!

Friday, April 20, 2012

ഇറ്റാലിയന്‍ കരയിലേക്ക് ഒരു കടല്‍ ദൂരം.

കൊല്ലം, നീണ്ടകരയിലെ രണ്ടു മത്സ്യ തൊഴിലാളികള്‍ കടലില്‍. വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂല നിലപാടെടുത്തു. 
1. കേരള പോലീസിന് കേസ് എടുക്കാന്‍ യാതൊരു അധികാരവുമില്ല എന്ന്  കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ് ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
2. കേരള സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ ജോര്‍ജ് ഇത് കേട്ട് മിണ്ടാതിരുന്നു.
3. ഈ കേസ് വക്കാലത്ത് നല്‍കിയിരുന്ന അഡ്വ രമേശ്‌ ബാബുവിനെ മാറ്റി ജോര്‍ജിനെ നിയമിച്ചത് ഇന്നലെ.
4. ഇതിനു മുന്‍പ്, ഡല്‍ഹിയില്‍ വെച്ച്, കേരള ധനകാര്യ മന്ത്രി കെ.എം മാണിയുമായി കൂടികാഴ്ച നടത്തി.
5. ഇതിനും മുന്‍പ്, കെ.എം മാണി, ഡല്‍ഹിയില്‍ ഉണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള കര്‍ദിനാളുമായും കൂടികാഴ്ച നടത്തിയിരുന്നു.

വെടിവെപ്പ് നടന്നതിനു അടുത്ത ദിനങ്ങളില്‍ ഉണ്ടായ വിവാദങ്ങള്‍ ; കോണ്‍ഗ്രസിന്റെ ഇറ്റാലിയന്‍ ചായ്‌വ്, കത്തോലിക്കാ മന്ത്രിമാര്‍ , എന്നിവയും ചേര്‍ത്തു മുകളിലത്തെ സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല.

എന്തായാലും ഇറ്റലിക്കാരേ,   നയതന്ത്രം കടല്‍ വഴി വരുമ്പോള്‍, പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇട്ടാലും, ചോദിയ്ക്കാന്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരുത്തനും വരില്ല. നിങ്ങള്‍ക്കിനിയും ധൈര്യമായി വെടി   വെച്ച് കളിക്കാം..

Thursday, April 12, 2012

സമുദായ സന്തലനം


ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന രണ്ടു മന്ത്രി മാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു.
മഞ്ഞളാംകുഴി അലിയ്ക്ക് ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ലഭിച്ചു. അനൂപ്‌ ജേക്കബിന്, പിതാവ് ടി.എം ജേക്കബ് കയ്യാളിയ വകുപ്പുകളും ലഭിക്കും.
ലീഗിന് കീഴടങ്ങി എന്ന് ആരോപിച്ചു, മന്ത്രി ആര്യാടന്‍ മുഹമ്മദും, നേതാക്കളായ കെ.മുരളീധരന്‍, വി.ഡി. സതീശന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
സമുദായ സന്തലനം പാലിക്കാന്‍ മന്ത്രി സഭയില്‍ വന്‍ അഴിച്ചു പണി. NSS ന്‍റെ ക*****പ്പ് പരിഹരിക്കാന്‍ സമുദായ അംഗങ്ങളായ തിരുവന്ചൂരിനു ആഭ്യന്തരം, ശിവകുമാറിന് ആരോഗ്യം; SNDP യുടെ നിലവിളി ഒഴിവാക്കാന്‍ അടൂര്‍ പ്രകാശിന് റവന്യൂ വകുപ്പ്; ആര്യാടന്റെ തുറന്നു പറയല്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിനു ഗതാഗത വകുപ്പിന്റെ അധിക ചുമതല.

വോട്ട് ചെയ്തു വിജയിപ്പിച്ചു അധികാരത്തില്‍ ഏറ്റിയ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ എന്ത് കിട്ടി...???
 

Wednesday, April 11, 2012

ഇന്ന് മലയാളികള്‍ക്ക് സുദിനം

കേരളത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് നാളെ പരിഹാരമാവും.


കഴിഞ്ഞ കുറെ നാളുകളായി ഓരോ മലയാളിയുടെയും ഉറക്കം കെടുത്തിയിരുന്ന അഞ്ചാം മന്ത്രിയും, പുതുമുഖ മന്ത്രിയും വ്യാഴാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതെല്ലാം ഇങ്ങനെ തന്നെ ഒടുങ്ങുമെന്നു നേരത്തെ അറിവുള്ളതല്ലേ.. വെറുതെ ഡല്‍ഹിയിലോട്ടും ഇങ്ങോട്ടും ബീമാനത്തില്‍ പോയതും, പ്രവചനങ്ങള്‍ നടത്തി ചാനല്‍ ചര്‍ച്ചാ തൊഴിലാളികളുടെ നാവിലെ വെള്ളം വറ്റിയതും മിച്ചം.

ടി വിയുടെ കൂടെ റിമോട്ടിനിടുന്ന ബാറ്ററി ഫ്രീ എന്ന പോലെ, സത്യ പ്രതിഞ്ജ ദിനത്തില്‍ തിരുവനന്ത പുരത്തുകാര്‍ക്ക് നാളെ ഹര്‍ത്താല്‍ ഫ്രീ...

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter