Thursday, September 30, 2010

IAS കൂട്ടുകാരന്റെ വരവും കാത്ത്!!!

ബ്ലോഗില്‍ പുതിയതായി എന്തെങ്കിലും എഴുതിയിട്ട് നാളുകള്‍ ഏറെയായി. പുനെയിലെ മടുപ്പിക്കുന്ന നഗര സൌന്ദര്യത്തിന്റെ ആലസ്യങ്ങള്‍ നിറഞ്ഞ രാവുകളും പകലുകളും ഓര്‍മ്മയുടെ നേരിപ്പോടിനരുകില്‍ തീ കായുവാന്‍ വിട്ടു, നാടിന്റെ സുന്ദര ശീതള ശാന്തതയുടെ മടിത്തട്ടില്‍ കുടിയേറിയിട്ടു ഇന്നേയ്ക്ക് ആറ് മാസങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ പലതും അനുഭവിക്കുവാന്‍ കഴിഞ്ഞു. ഒരു ദിവസമെങ്കില്‍ ഒരു ദിവസം, ജോലി കഴിഞ്ഞു, രാത്രി സ്വന്തം വീട്ടിലെത്താനും, കുളിച്ചു ചോറുമുണ്ട് സുഖമായി കിടന്നുറങ്ങാനും ആഗ്രഹിച്ചിരുന്നു, നടന്നു. സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയ സമയം മുതല്‍ക്കേ മനസ്സില്‍ കൂട് കൂട്ടിയ പെണ്ണിന്റെ കൈ പിടിക്കുവാനും സാധിച്ചു. കടലിലെ ഓളവും മനസ്സിലെ മോഹവും അടങ്ങുകില്ലായെന്നു ഉറക്കെ പാടിയ മഹാകവിയുടെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ ചെയ്യുവാനും പറയുവാനും ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇനിയുമകലെ.

സൌഹൃദങ്ങള്‍ ഒരു പോലെ വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യാന്‍ ഇഷ്ട്ടപെടുന്ന ഒരാളെന്ന നിലയില്‍ നിരവധി സുഹൃത്തുക്കള്‍ കൂടി എന്‍റെ friends' list ല്‍ ഇടം നേടി എന്നതും മറ്റൊരു കാര്യം. ജോലിയുമായി കഴക്കൂട്ടത്ത് വന്നിറങ്ങിയപ്പോള്‍ കൂടെ താമസിക്കാന്‍ ഇടം നല്‍കിയ സെജിയും ബാനെര്‍ജിയും, പിന്നെ അവരുടെ സുഹൃദ് വലയത്തിലെ കണ്ണികളും. മനസ്സും ബുദ്ധിയും മടുപ്പിക്കുന്ന കമ്പ്യൂട്ടര്‍ നു മുന്നില്‍ നിന്നുമിറങ്ങി സൌഹൃദത്തിന്റെ ഊഷ്മളതയിലേക്ക് ഊളിയിട്ട രാത്രികള്‍.

കൂട്ടത്തില്‍ ഒരു നാള്‍ പുതിയ ഒരാള്‍ കൂടി റൂമിലേക്ക്‌ വന്നു. ഗോകുല്‍, ജോലി ഇന്‍ഫോസിസില്‍. അപ്പോള്‍ അതിന്റെതായ സ്വാഭാവിക ജാടയും വേലത്തരങ്ങളും പ്രതീക്ഷിച്ച ഞങ്ങളുടെ മുന്നില്‍, മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്നേ ഒരു മാരുതി സെന്‍ കാറില്‍ അവന്‍ വന്നിറങ്ങിയത്, പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെ ആയിരുന്നു. താമസം എന്‍റെ മുറിയിലും. പക്ഷെ വന്നിറങ്ങി അര മണിക്കൂറിനുള്ളില്‍, അവന്‍, ഞങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുക തന്നെ ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ഇടയില്‍ ഒരാളാവുക തന്നെ ചെയ്തു. വല്ലപ്പോഴും വീണു കിട്ടുന്ന മദ്യ രാത്രികളില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു, മദ്യ ലഹരിയിലെ നൃത്ത പാര്‍ടികളില്‍  സ്വയം സംവിധാനം ചെയ്ത ചുവടുകള്‍ അവതരിപ്പിച്ചു ചിരിപ്പിച്ച, ഇന്ത്യയുടെ അഴിമതി നിറഞ്ഞ അന്തരീക്ഷത്തില്‍ മനം മടുത്തു എതിരഭിപ്രായങ്ങള്‍ പറയുന്ന, ഐ ടി  മേഘലയിലെ ജോലിയില്‍ യാതൊരു സംതൃപ്തിയും കണ്ടെത്താതിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ടെക്കി.

കൂട്ടത്തില്‍ ഒരു നാള്‍ അവന്‍ പറഞ്ഞു, "അളിയാ ഞാന്‍ പോവാടാ...."
"എങ്ങോട്ട്.."
"എനിക്കീ ജോലി മടുത്തു...."
"അത് കൊണ്ട്"
"ഒന്നുകില്‍ resign ചെയ്യണം, അല്ലെങ്കില്‍ long leave എടുക്കണം"
"എന്നിട്ട്"
"എന്നിട്ട്.... സിവില്‍ സര്‍വീസ് കോച്ചിംഗ് ചെയ്യണം..."
ആത്മ വിശ്വാസം സ്ഫുരിക്കുന്ന അവന്‍റെ വാക്കുകള്‍ക്കു മുന്നില്‍ എനിക്ക് മറുപടിയില്ലായിരുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്‍റെ തീരുമാനം ശരി വെച്ചു ആശംസകള്‍ നേര്‍ന്നു.


ഇന്ന് മനം മടുപ്പിക്കുന്ന software ജോലി മതിയാക്കി അവന്‍ നാട്ടിലേക്ക് വണ്ടി കയറി. അത് പ്രമാണിച്ച് ഇന്നലെ രാത്രിയിലെ മദ്യ ആഘോഷത്തിലും ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. കോമണ്‍വെല്തില്‍ തുടങ്ങി , മീഡിയ , ചൈന വഴി ചന്ദ്രനില്‍ എത്തിയപ്പോഴേക്കും സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ ജോലിക്കിറങ്ങുമ്പോള്‍ അവനോടു യാത്ര പറഞ്ഞു, മനസിലെവിടെയോ ഒരു ചെറിയ വിങ്ങല്‍. രാത്രി വൈകി തിരിച്ചു വന്നപ്പോഴേക്കും അവന്‍ മടങ്ങി.

അന്നേരമാണ് സെജി ഒരു കത്തും കൊണ്ട് വരുന്നത്. "അളിയാ ഇത് അവന്‍ ഇവിടെ എഴുതി വെച്ചിട്ട് പോയതാ, മുട്ടന്‍ സെന്റി ഡയലോഗ് ആണ്". വടിവൊത്ത അക്ഷരത്തില്‍ അവന്‍ കുറിച്ചത് ഇങ്ങനെ വായിക്കാം..

"Guys,
 Time for me to leave. Whether for good or bad, we have to move on... Good things never last long. It is how you cherish those moment that define your happiness. These few months we together were some of the most memorable period of my life. And I am gonna cherish these memories forever.

This is not a good bye mail, but a note of thanks for all the times we were together. Banu, Seji, Prasanth you all rock!! I am so proud to have had you all as my inmates.
There is no adieu as we are yet to part..that day has not yet come..not yet.. not yet.
I will be in touch.

Banu, wish you all the very best for your family life. Do call me on the day so that I can wish you one more time.

Prasanth, thanks for being such a lovely roomie. The way you adjust is just amazing. The way you keep your cool head has won my admiration many a times.

Seji, those talks are the one that I am gonna miss the most. You got a spirit that can be helpful to many. Do let me know when you decide to chase your dream.

Thanks again guys.. Gokul."

പ്രിയ കൂട്ടുകാരാ, നിനക്ക് എല്ലാ വിധ ആശസകളും. IAS പട്ടം നേടി ചുവന്ന ബോര്‍ഡ്‌ വെച്ച കാറില്‍ വരുന്ന ദിനവും കാത്തു ഒരു സംഘം സുഹൃത്തുക്കള്‍.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter