ഒരിക്കല്‍ നാം തണലിനായ് കൊതിക്കും..
വെള്ളത്തിനായ് കേഴും ...
അന്നീ ഭൂമി (അതുന്ടെങ്കില്‍) തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍...
വെള്ളം ഒഴുകിയാല്‍ തടഞ്ഞു നിര്‍ത്താം,
അതിനിപ്പോഴെ സ്വപ്നം കാണാം..