എം. എം. മണിയെ സി.പി.ഐ (എം) ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.
മണിയുടെ വിവാദമായ പ്രസംഗത്തില്‍, പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്നും വ്യതിചലിച്ചു അഭിപ്രായ പ്രകടനം നടത്തിയതിനാണ് പാര്‍ട്ടി നടപടി. മണിയോട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനത്തു നിന്നുള്ള മാന്യമായ നടപടി.
മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് കേരള പോലീസ് മണിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാര്‍ അത് ആയുധമാക്കുകയും ചെയ്യുന്നു.
ടി.പി ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.എം നു പങ്കില്ല എന്ന് മണി പ്രസംഗത്തില്‍ പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും പോലീസ് ഉം അതിനെ അംഗീകരിക്കുന്നില്ല.
ഇടുക്കിയിലെ എസ്. എഫ്.ഐ നേതാവിനെ കൊന്നത് പി.ടി തോമസിന്റെ ഗുണ്ടകള്‍ ആണെന്നും പറയുന്നു. അതും അവര്‍ കേള്‍ക്കുന്നില്ല.
ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതിനു താന്‍ സാക്ഷി ആണെന്ന് സുധാകരന്‍... . അധ്യാപകനെ കൊന്നവര്‍ക്കെതിരെ സാക്ഷി പറയാന്‍ പോയാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ലെന്നു ലീഗ് എം.എല്‍... എ. ഒടുവിലിതാ, മൃഗങ്ങളുടെ തോള്‍ സൂക്ഷിച്ചു വെച്ചിട്ട് പരിസ്ഥിതിയെ പറ്റി വാദിക്കുന്നവരെ തനിക്കറിയാമെന്ന് മന്ത്രി ഗണേശനും. ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കും ചെവിയില്ലേ? അതോ മറു ചെവിയില്‍ കൂടി സൌകര്യാര്‍ത്ഥം പുറം തള്ളുന്നതോ?
എന്തെ ഉമ്മന്‍ചാണ്ടി ഇങ്ങനെ?