മറ്റൊരു വനിതാ ദിനം കൂടി.
മൂന്നു വയസുള്ള കുഞ്ഞേ..., നിന്റെ വസ്ത്ര ധാരണം ശരിയായിരുന്നില്ല എന്ന് പറഞ്ഞു കേസരികള്‍ ഇനി മുരളും... നിനക്ക് നീയും നിന്നെ ഓര്‍ത്തു കേഴുന്ന ഒരു നിസഹായ അമ്മയും മാത്രം.
ഇടവ മാസത്തിലെ പെരും മഴയുള്ള രാത്രിയില്‍ ഒരനാഥ ബാല്യത്തെ പ്രസവിച്ചു മരണം പുല്‍കിയ തെരുവിന്റെ സ്ത്രീയെ പറ്റി കവിതയിലൂടെ വിലപിക്കാനൊരു കവിയുണ്ടായിരുന്നു
ലോകമെന്തെന്നു അറിയാത്ത പ്രായത്തില്‍ പിച്ചി ചീന്തപ്പെട്ട ഈ നാടോടി ബാലികയ്ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ആരുമില്ല.
"ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം"
ഹാ കഷ്ടം !