മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ശ്രീ. രാജന്‍.പി.ദേവ് രക്തം ശര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ഏറണാകുളം lake shore ആശുപത്രിയില്‍ ചികിസ്തയിലാണ്.
ഇന്നലെ, ഞായറാഴ്ച, രാത്രി 11 മണിക്ക് കിരണ്‍ ടി വി യില്‍ വരുന്ന 'ചിരിക്കുടുക്ക' എന്ന പരിപാടിയില്‍ "ആലിബാബയും ആറര കള്ളന്മാരും" എന്ന സിനിമയിലെ ക്ലിപ്പിംഗ് വന്നിരുന്നു. രാജന്‍.പി.ദേവും ജഗതിയും കൂടി തകര്‍ത്തഭിനയിച്ച രംഗങ്ങള്‍ കണ്ടു ആര്‍ത്തു ചിരിക്കുമ്പോള്‍ ആ മഹാനടന്‍ വേദനയോടു മല്ലിട്ട് കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം.
ഇനി വിഷയത്തിലോട്ട് വരാം. മലയാളത്തിലെ മിക്ക മുഖ്യധാര മാധ്യമങ്ങളുടെ വെബ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത് കാണാനാകും. നല്ലത്, വളരെ നല്ലത്. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണല്ലോ അവരുടെ ജോലി. ഈ കാര്യത്തില്‍, പക്ഷെ ചില മാധ്യമങ്ങളുടെ പ്രവൃത്തി അല്പം കടന്നു പോയി. രാജന്‍.പി.ദേവ് എന്ന നടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വളരെ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. അഭിനയിച്ച നാടകങ്ങള്‍, സിനിമകള്‍, മലയാളത്തിനു പുറത്തു അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ വിവരങ്ങളില്‍ കൂടി ഒരു യാത്ര തന്നെയാണ് അത്. ശരി ആയിരിക്കാം, ഒരു പത്ര പ്രവര്‍ത്തകന്റെ തൊഴില്‍ ആയിരിക്കാം, സമ്മതിച്ചു. പക്ഷെ ഈ ഒരു അവസ്ഥയില്‍ ആ വിവരങ്ങള്‍ പബ്ലിഷ് ചെയ്യണ്ട കാര്യമുണ്ടായിരുന്നോ?
പണ്ട് നടന്‍ ശ്രീ.തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപതിരിയില്‍ കഴിയുമ്പോള്‍, "പത്രത്തില്‍ ചരമ വാര്‍ത്ത കൊടുക്കാമോ?" എന്ന് ഒരു പത്ര മുത്തശിയിലെ ലേഖകന്‍ വിളിച്ചു ചോദിച്ച കാര്യം, ഇപ്പോഴും അഭിമുഖങ്ങളില്‍ അദ്ദേഹം വിഷമത്തോടെ സൂചിപ്പിക്കാറുണ്ട്.
എന്തിനാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ ഇവര്‍ക്ക് ഇത്ര തിടുക്കം? തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് കാരണം, അല്ലെങ്കില്‍, വാര്‍ത്തകളിലെ ദുസൂചനകള്‍ കാരണം, ആരെ കുറിച്ചാണോ ആ വാര്‍ത്ത വന്നത് അവരുടെ വേണ്ടപ്പെട്ടവര്‍, കുടുംബം, കൂട്ടുകാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന മനോവിഷമത്തിനു ആര് സമാധാനം പറയും? ഒരു പക്ഷെ ഇതിനു പുറകില്‍ ഉള്ളവര്‍ ഉത്തരം പറയേണ്ടി വന്നാലും "ജോലിയുടെ ഭാഗം" എന്നും പറഞ്ഞു കൈ കഴുകനല്ലേ ഇവര്‍ ശ്രമിക്കൂ....?
ഒത്താല്‍ ഒരു breaking news. ഇല്ലെങ്കില്‍ ഭാവിയിലേക്കൊരു മുന്‍കരുതല്‍. ഈ ചിന്തയാണോ ഇവരെ നയിക്കുന്നത്? കഷ്ടം..!
ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!
4 comments:
അവര്‍ക്ക് വാര്‍ത്ത കിട്ടിയാല്‍ മതിയല്ലോ.
മാധ്യമങ്ങള്‍ക്ക് ഇതൊക്കെ വെറും വാര്‍ത്തകള്‍. മനുഷ്യരുടെ സ്വകാര്യതയും മറ്റും ആര് നോക്കുന്നു.
ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു.
ഇവിടെ ക്രൂരത എന്നതുകൊണ്ട് എന്താണ് ലേഖകന്‍ ഉദ്ദേശിച്ചതെന്നു മനസിലായില്ല. ഇവരുടെ വിവരങ്ങളൊക്കെ മുന്‍കുട്ടി തയ്യാറാക്കി വെയ്ക്കുന്നതാണോ? അത് തൊഴില്‍ രംഗത്തെ മത്സരത്തിന്റെ ഫലമായുണ്ടായ സ്ഥിതിവിശേഷം മാത്രം. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെല്ലാവരും രാജന്‍ പി. ദേവ് മരിക്കണമേയെന്നു വിചാരിച്ചിരിക്കുകയാണെന്നും അത് ക്രൂരതയാണെന്നുമൊക്കെ ചിന്തിക്കേണ്ടതുണ്ടോ? പിന്നെ, മരിച്ച വാര്‍ത്തയുടെ ഒപ്പം ഇതെല്ലാം കൂടി വാരിവലിച്ചു കൊടുക്കണമെന്നെന്താണ് ഇത്ര നിര്‍ബന്ധമെന്നത് ചിന്തിക്കാവുന്നതാണ്. ഒരല്പം കഴിഞ്ഞ്, ഇതൊക്കെ വന്നാല്‍ കുറച്ചു കൂടി ഭംഗിയായിരിക്കുമെന്നു കരുതുന്നു.
ഓഫ്: ലോഹി മരിച്ചപ്പോള്‍ ഒരു മാധ്യമസുഹൃത്ത് പറഞ്ഞത്, അവര്‍ ‘prepared’ അല്ലായിരുന്നു എന്നാണ്. കരുണാകരന്റെ മരണത്തിനു ശേഷമിറങ്ങേണ്ട പത്രത്തിന്റെ ലേ-ഔട്ട് വരെ ഫിക്സ് ചെയ്തു വെച്ചിരിക്കുകയാണെന്നാണ് കേട്ടുകേള്‍വി! ഓരോ തൊഴിലിന്റെ വിശേഷങ്ങളേ!
--
Post a Comment