പ്രണയമെന്ന വിഷയത്തില്‍
ഒരു
പുനര്‍ചിന്തനയ്ക്ക് സമയമായി.
കാലങ്ങളായി തുടര്‍ന്ന് പോരുന്ന
രീതികള്‍ക്കിടയില്‍ അര്‍ദ്ധവിരാമമിട്ടു,
പുതിയ ലോകത്തിന്റെ കാറ്റില്‍,
പ്രണയിക്കുന്നതെങ്ങനെയെന്നിനി
പഠിക്കണം;
അല്ല, പഠിക്കാന്‍ ശ്രമിക്കണം.
മനസ്സില്‍
പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തിന്റെ
കുത്തൊഴുക്ക് ഉണ്ടാകുമ്പോള്‍ ,
അതിനെ,
തടയണ കെട്ടി നിര്‍ത്താന്‍
അറിവുണ്ടായിരുന്നില്ല,
ഇന്ന് വരെ.
ഭാഷാചാര്യന്മാരോട് ദേഷ്യം തോന്നിയിട്ടുണ്ട്,
ഇവിടെ സ്നേഹം പ്രകടിപ്പിക്കാനുള്ള
വാക്കുകള്‍ക്കു എന്തു ക്ഷാമമാണ്!
എങ്കിലും,
വര്‍ഷങ്ങളായുള്ള യാത്രകളില്‍
കൂടെക്കൂടിയ
വാക്കുകളിലും വാചകങ്ങളിലും കൂടി
ഞാനെന്റെ പ്രണയം
പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
പക്ഷെ,
ഇന്നിനിയിപ്പോള്‍
മാറുന്ന കാലത്തിന്റെ മൂശയില്‍
ഉരുക്കിയെടുത്ത വിചാരങ്ങളായി,
മനസിന്റെ അസ്വസ്ഥതകളായി,
പ്രണയത്തിനെ അതിന്റെ
ഉറവിടത്തില്‍ കാത്തു സംരക്ഷിക്കുക,
ബീ പ്രാക്ടിക്കല്‍...!
എന്നിരുന്നാലും,
എനിക്കവളെ ഇഷ്ടമാണ്,
അതിലുപരി
അവള്‍ക്കെന്നെയും...!
4 comments:
അറിയണ പണി ചെയ്‌താല്‍ പോരെ ,വെറുതെ കുറെ വാക്കുകള്‍ ചേര്‍ന്നാല്‍ കവിത ആകുമോ?
വായിച്ചു പോകാൻ രസമുണ്ട്..ഓണാശംസകൾ.
vayichu
താരകന്‍, സ്റ്റീഫന്‍ ജോര്‍ജ്, വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
'സുജീഷ് നെല്ലിക്കാട്ടില്‍' , ബ്ലോഗ്ഗറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കവിത, കഥ തുടങ്ങിയ പണികള്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞിരുന്നില്ല. അത് കൊണ്ടാണ് അറിയാത്ത പണി ഇവിടെ കാണിച്ചത്. അതിനു പ്രത്യേകിച്ച് കാശ് കൊടുക്കണ്ടല്ലോ...
എന്തായാലും അഭിപ്രായത്തിനു നന്ദി.
Post a Comment