സി.പി.ഐ(എം) നേതൃത്വത്തില്‍ മറ്റൊരു മനുഷ്യച്ചങ്ങല കൂടി! ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിനെതിരെ, കേരളത്തിന്‍റെ രണ്ടു അറ്റങ്ങളും കൂട്ടി യോജിപ്പിച്ച് സി.പി.ഐ(എം) നേതൃത്വത്തില്‍ ജനങ്ങള്‍(?) ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നാണ് പാര്‍ടി അറിയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന ചങ്ങലയില്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയാകും. ചങ്ങല തിരുവനന്തപുരം രാജ്ഭവന്‍ പരിസരത്തു അവസാനിക്കുമ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയും. സമരത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോഷകസംഘടന അംഗങ്ങളും, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും, പാര്‍ടി അനുഭാവികളും, പൊതു ജനങ്ങളും അടക്കം ഏകദേശം 30 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് പാര്‍ടി വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഇതൊരു പുതിയ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചേക്കാം.
പ്രതിഷേധത്തിന്റെ പുതിയ മുഖമായി മനുഷ്യച്ചങ്ങല കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1987 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആണ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭമായിരുന്നു അത്. ഡി.വൈ.എഫ്.ഐ ആയിരുന്നു ആ സമരത്തിന്റെ നേതൃനിരയില്‍. അന്ന് അച്ഛന്റെ കയ്യില്‍ തൂങ്ങി സമരത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേയ്ക്ക് പോയ ഒരു നാല് വയസുകാരന്റെ ഓര്മ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്; മങ്ങിയതാനെന്കിലും. പറഞ്ഞും കേട്ടുമുള്ള അറിവുകളും ഓര്‍മകളും വെച്ച് നോക്കുമ്പോള്‍, ആവേശം അല തല്ലി നിന്നൊരു സാഹചര്യത്തിലായിരുന്നു അന്നെല്ലാവരും സമരത്തില്‍ പങ്കാളികളായത്. പക്ഷെ ഇന്ന് സ്ഥിതി വ്യതസ്തമാണ്, സാഹചര്യങ്ങളും; പാര്‍ടിയുടെയും, കേരളത്തിന്റെയും, ജനങ്ങളുടെയും. സമകാലീന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതുമാണ്. ഈ സമരം വിജയിക്കുമോയെന്നു കണ്ടു തന്നെ അറിയണം. ചങ്ങലയില്‍ കണ്ണിയാകാന്‍ ആവാത്ത ഒരു സ്ഥലത്തിരുന്നു ഇത് കുറിക്കുമ്പോള്‍ ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.
അഭിവാദ്യങ്ങള്‍...!
3 comments:
CPIM lost its credibility. They does not do anything apart from blaming Central Govt. Still they did not learn any lesson from previos party failure
changala ellaa kaalavum upayogikkan okkillennu manasilaakkatte...
ആനയ്ക്കു ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടാം.......
Post a Comment