20 മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ലോകസഭാ സ്പീക്കെര്‍ സോമനാഥ് ചാറ്റെര്‍ജിയെ സി.പി.എമ്മിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നു വരുന്നു.
നഗരവാസികള്‍ക്ക് സ്വീകാര്യനായ പക്വതയുള്ള നേതാവിനെ തേടിയുള്ള അന്വേഷണമാണ്, ആയുധങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ പശ്ചിമ ബംഗാളിലെ സി.പി.എം നേതൃത്വം, തങ്ങള്‍ ഒരിക്കല്‍ കൊട്ടിയടച്ച വാതില്‍ സോമനാഥിന് മുന്നില്‍ വീണ്ടും തുറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
2008 ജൂലൈ 23 നാണ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം ലോകസഭാ സ്പീക്കെര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോമനാഥ് പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ യാണ് പുറത്താക്കല്‍ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം തിരിച്ചെടുക്കല്‍ തീരുമാനം കൈകൊള്ളേണ്ടതും പോളിറ്റ് ബ്യൂറോ തന്നെയാണ്. പക്ഷെ ഇതിനായി പുറത്താക്കപ്പെട്ടയാള്‍, പാര്‍ടി നിയമ പ്രകാരം, കേന്ദ്ര കമ്മറ്റിയ്ക്ക് കത്തെഴുതി, തന്നെ പാര്‍ടിയില്‍ തിരിച്ചെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടെണ്ടതുണ്ട്.
സോമനാഥ് ചാറ്റെര്‍ജി ഇത്തരമൊരു ആവശ്യം ഉന്നയിക്കുമോയെന്നു കണ്ടറിയണം.
(കടപ്പാട്/ഉറവിടം : യാഹൂ!)
No comments:
Post a Comment