"പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു."
വളരെ സന്തോഷം തോന്നി, ഈ വാര്‍ത്ത കണ്ടപ്പോള്‍...
വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടി, ഈ അടുത്ത കാലത്ത് നരേന്ദ്രന്‍ സാറിനെ കാണുവാനുള്ള ഒരു അവസരം ഉണ്ടായി. പത്തനംതിട്ട നഗരത്തില്‍ കൂടി കുറച്ചു കറങ്ങേണ്ടി വന്നെങ്കിലും, ഒടുവില്‍ വീട് കണ്ടു പിടിച്ചു എത്തുമ്പോഴേക്കും, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന സമയം അതിക്രമിച്ചിരുന്നു. എവിടെയോ യാത്ര പുറപ്പെടാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹത്തിനെ മുന്‍പ് കണ്ടിട്ടുള്ളതെങ്കിലും, ഹൃദ്യമായ സ്വീകരണമായിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പിനിടയിലും, യാതൊരു മുഷിവും കൂടാതെ അദ്ദേഹം കാര്യം അന്വേഷിച്ചു.
കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവുള്ള ആള്‍ ഞാനായിരുന്നതിനാല്‍, സ്വീകരണ മുറിയുടെ വാതിലിന്നരികിലായി ഞാന്‍ നിന്നു. "വരൂ, ഇരിക്കൂ കുട്ടി!" അദ്ദേഹം പറഞ്ഞു. 'നല്ല പ്രയോഗം', ഞാന്‍ മനസിലോര്‍ത്തു. ഒരിക്കല്‍ കൂടി കേള്‍ക്കാനായി, കൂടുതല്‍ വിനയം വരുത്തി ഞാന്‍ അവിടെ തന്നെ ഒതുങ്ങി നിന്നു. "ഇരിക്കൂ കുട്ടി..." അദ്ദേഹം വീണ്ടും പറഞ്ഞു. ഞാന്‍ ഇരുന്നു, മുതിര്‍ന്നവര്‍ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട്. സമയക്കുറവു മൂലം ധൃതിയില്‍ കാര്യം അവതരിപ്പിച്ചു ഞങ്ങള്‍ പോകുവാനായി എഴുന്നേറ്റു. ഒടുവില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.
വന്ന കാര്യം നടന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഊഷ്മളമായ സ്വീകരണത്തിലും, സാത്വികമായ പെരുമാറ്റത്തിലും എനിക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വരുന്ന വഴി, വണ്ടിയിലിരുന്നു മറ്റു രണ്ടു പേര്‍ പറയുന്നുണ്ടായിരുന്നു; അടുത്ത NSS പ്രസിഡന്റ് ഒരു പക്ഷെ നരേന്ദ്രന്‍ സാര്‍ ആയിരിക്കുമെന്ന്. അത് സത്യമായി ഭാവിച്ചു.
അദ്ദേഹത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
No comments:
Post a Comment