കേരളത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് നാളെ പരിഹാരമാവും.
കഴിഞ്ഞ കുറെ നാളുകളായി ഓരോ മലയാളിയുടെയും ഉറക്കം കെടുത്തിയിരുന്ന അഞ്ചാം മന്ത്രിയും, പുതുമുഖ മന്ത്രിയും വ്യാഴാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതെല്ലാം ഇങ്ങനെ തന്നെ ഒടുങ്ങുമെന്നു നേരത്തെ അറിവുള്ളതല്ലേ.. വെറുതെ ഡല്‍ഹിയിലോട്ടും ഇങ്ങോട്ടും ബീമാനത്തില്‍ പോയതും, പ്രവചനങ്ങള്‍ നടത്തി ചാനല്‍ ചര്‍ച്ചാ തൊഴിലാളികളുടെ നാവിലെ വെള്ളം വറ്റിയതും മിച്ചം.
ടി വിയുടെ കൂടെ റിമോട്ടിനിടുന്ന ബാറ്ററി ഫ്രീ എന്ന പോലെ, സത്യ പ്രതിഞ്ജ ദിനത്തില്‍ തിരുവനന്ത പുരത്തുകാര്‍ക്ക് നാളെ ഹര്‍ത്താല്‍ ഫ്രീ...
No comments:
Post a Comment