സ്നേഹം നിറഞ്ഞ സുസ്മേഷിനു,
ഈ വര്‍ഷത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ 'മരണ വിദ്യാലയം' എന്ന കഥ വായിച്ചു കഴിഞ്ഞതെയുള്ളൂ.
മനോഹരമായിരിക്കുന്നു!
നാലുപാടും നിന്നുള്ള സമ്മര്‍ദം മൂലം ജീവിത യാത്രയ്ക്കിടയില്‍ വഴി മുട്ടി നില്‍ക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രതിനിധിയായിട്ടാണ് നേത്രി എന്ന കുട്ടിയെ പറ്റി എനിക്ക് തോന്നിയത്. പക്ഷെ ആ കുട്ടിയെ മരിക്കാന്‍ വിടേണ്ടിയിരുന്നില്ല. കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയല്ല. ഒരു പക്ഷെ, ആ മരണമില്ലായിരുന്നെങ്കില്‍ ഈ കഥയ്ക്ക് പൂര്‍ണതയും ഉണ്ടാവില്ലായിരുന്നേനെ.
ആത്മഹത്യയെന്ന പോലെ, ആത്മഹത്യാ പ്രേരണയും കുറ്റമായ ഈ സമൂഹത്തിനോട് ഒരു കുറിപ്പെങ്കിലും എഴുതി വെച്ച് നേത്രിയ്ക്ക് ട്രെയിനിനു മുന്നില്‍ കീഴടങ്ങാമായിരുന്നു. ആ പാവം എസ്.ഐയുടെ മനസ്സില്‍ ലേശം കുളിര്‍ വീണേനെ.
നേത്രി, അദിതി, ജസ്ന, മാഹിന്‍, നാരായണ പ്രസാദ്....... താങ്കളുടെ കഥാപാത്രങ്ങളുടെ പേരുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം!
സസ്നേഹം,
പ്രശാന്ത്.
No comments:
Post a Comment