Monday, November 30, 2009
നിലാവില്‍ കാണുന്ന സ്വപ്‌നങ്ങള്‍!
നിലാവിന്‍റെ നിശബ്ദ സംഗീതത്തില്‍,
നിന്‍ മുഖമെന്നോര്‍മ്മയില്‍ തെളിയുമ്പോള്‍
അന്ന് പാടിയ പാട്ടിന്‍റെ ശീലുകള്‍
അറിയാതെ മനസിലിന്നോര്‍മ്മ വന്നു.
"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗതാളം,
നീയെനിക്കെന്നുടെ ആത്മമോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി
നിന്നോര്‍മ്മയെനിക്കെന്നും ജീവവായു."
കിനാവിലൊരു പൊന്‍ നിലാവത്ത്,
നിശാഗന്ധി വിരിയുന്ന നേരത്ത്,
നാമിരുവര്‍ മാത്രമാകുന്ന ലോകത്ത്,
പ്രിയസഖി നിന്നെ ഞാന്‍ കാത്തിരുന്നു.
മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച
സ്വപ്‌നങ്ങള്‍ നിനക്കായി ഞാന്‍ നെയ്തു കൂട്ടി.
മൊഴികളില്‍ അപൂര്‍വ സ്വരങ്ങള്‍ സമ്മേളിച്ച
സ്വപ്‌നങ്ങള്‍, പക്ഷെ, നീയറിയാതെ ആയിരുന്നു.
കൌമുദി കുംഭത്തിലെ എടും തേടി
നിനച്ചിരിക്കാതെയുള്ള യാത്രയില്‍
നിറമുള്ള സ്വപ്നങ്ങളും സ്വരങ്ങളും
രാത്രിമഴയില്‍ കുതിര്‍ന്നു പോയി.
മഴയൊന്നു ശമിച്ചപ്പോള്‍, പൊന്തുന്ന
പിഞ്ചിളം മുളകള്‍ക്കൊപ്പം,
എന്‍റെ സ്വപ്നങ്ങള്‍ക്കും നനുനനുത്ത
തലോടല്‍ ഏറ്റു.
പക്ഷെ,
അത് നീയെന്ന പോലെ
ഞാനും അറിഞ്ഞിരുന്നില്ല!

Thursday, November 26, 2009
26/11!
26/11! ഭാരതത്തിന് നേരെ നോക്കി ഭീകരത കൊഞ്ഞനം കുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യ വിറങ്ങലിച്ചു നിന്ന മൂന്നു ദിവസങ്ങള്‍ക്കു തുടക്കം കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നായിരുന്നു. ഒരു സംഘം ചെറുപ്പക്കാര്‍ ഭയാനകരമായ പ്രവര്‍ത്തികള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു ഒരു ജനതയെയും സംസ്കാരത്തെയും മുള്‍മുനയില്‍ നിര്‍ത്തി അധികാര കസേരകള്‍ക്ക് മുന്‍പില്‍ പരിഹസിച്ചു തീര്‍ത്ത 60 മണിക്കൂറുകള്‍. വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ചിരിച്ചു കയ്യും വീശി വീട്ടില്‍ നിന്നിറങ്ങിയ നൂറു കണക്കിന് സാധാരണ മനുഷ്യര്‍, വിനോദവേളകള്‍ സന്തോഷകരമാക്കാന്‍ ഒത്തു കൂടിയ കുട്ടികളും കുടുംബങ്ങളും, ഇതിലെല്ലാമുപരി രാജ്യസേവനത്തിനു ഇറങ്ങി പുറപ്പെട്ട ധീരയോദ്ധാക്കള്‍. , എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു.
നാം എന്ത് നേടി? എന്ത് പഠിച്ചു? കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഭീകരതയെ നേരിടാന്‍ പ്രായോഗികമായ എന്ത് വഴികളാണ് ഇന്ത്യ കണ്ടു പിടിച്ചിട്ടുള്ളത്, എന്നിട്ടും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലേ? നിരപരാധികളുടെ ജീവന്‍ നിരത്തുകളില്‍ ചിന്നി ചിതറുന്നില്ലേ? എന്നാണു ഇതിനൊക്കെ ഒരവസാനം? നിരത്താന്‍ ന്യായങ്ങള്‍ ഒരുപാട് കണ്ടേക്കാം... പാകിസ്ഥാന്‍, അല്‍-ഖോയിദ, അമേരിക്ക, ചൈന, പ്രതിപക്ഷം..... എന്നാല്‍ ഇതിനൊക്കെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വില പറയാന്‍ മതിയായ കാരണങ്ങളാണോ? അധികാര വര്‍ഗം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഭീകരരുടെ കൂട്ടത്തില്‍ നിന്ന് ജീവനോടെ പിടി കൂടിയ കസബിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വരെ ചിലവിട്ടത് 35 കോടി രൂപയാണത്രേ. മഹാരാഷ്ട്ര ഒരു ദിവസം കസബിനു വേണ്ടി ചിലവിടുന്നത് ലക്ഷങ്ങളും. എന്തിനു വേണ്ടി? ഇനിയും ഒരു കാണ്ഡഹാര്‍ ആവര്‍ത്തിക്കണോ? ആവശ്യമുള്ള വിവരങ്ങള്‍ എത്രയും വേഗം, ഏതു വിധേനയും ലഭ്യമാക്കിയിട്ടു ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്നതെല്ലാ ഉള്ളു? ഇതൊക്കെ ആരോട് പറയാന്‍.....!
ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാവരുടെയും ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍!

Wednesday, November 25, 2009
തടയണ...!
ഒരിക്കല്‍ നാം തണലിനായി കൊതിക്കും,
വെള്ളത്തിനായ് കേഴും.
അന്നീ ഭൂമി, അതുണ്ടെങ്കില്‍,
തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......
തടഞ്ഞു നിര്‍ത്തി, കോരിക്കുടിച്ച് ദാഹം തീര്‍ക്കാം.
അതിനിപ്പോഴേ സ്വപ്നം കാണാം...!

Monday, November 23, 2009
സച്ചിനെതിരെ വീണ്ടും ശിവസേന...!
സച്ചിനെതിരെ വീണ്ടും ശിവസേന...!
'സാമ്ന' യിലൂടെ ബാല്‍ താക്കറേ സച്ചിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. അവയുടെ അലകള്‍ ഒടുങ്ങും മുന്‍പേ ഇതാ വീണ്ടും ശിവസേന സച്ചിനെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് സേന എം.പി അജയ് റൌട്ട് ആണ്. സച്ചിന്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അല്ലത്രേ. പിന്നെയോ, ബി.സി.സി.ഐ. യ്ക്ക് വേണ്ടിയാണ് താനും. സച്ചിന്‍ മഹാനായ കളിക്കാരനാണ്, പക്ഷെ മഹാരാഷ്ട്രയെക്കാള്‍ വലിപ്പം ഉണ്ടാവില്ലെന്ന്. (ഈ വലിപ്പ ചെറുപ്പത്തിന്റെ അളവുകോല്‍ എന്തരോ എന്തോ..!) .
ഇനിയുമുണ്ട്..., സച്ചിനേക്കാള്‍ മഹാന്‍ ഗവാസ്കര്‍ അത്രേ.. ഒരു പക്ഷെ ആയിരിക്കാം.. പക്ഷെ സേനയുടെ അഭിപ്രായത്തില്‍ ഗവാസ്കര്‍ മഹാനാവുന്നത് അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യന്‍ ടീമില്‍ കൂടുതലും മറാത്ത കളിക്കാര്‍ ആയിരുന്നത്രെ (ഓ.. അപ്പോള്‍ ഇതാണ് ഒരാള്‍ മഹാനാവുന്നതിനുള്ള യോഗ്യത..)
അജിത് അഗാര്‍ക്കര്‍, സമീര്‍ ദിഗെ, റൊമേഷ് പവാര്‍, അതുല്‍ കുല്‍ക്കര്‍ണ്ണി, വസീം ജാഫര്‍ തുടങ്ങി നമ്മുടെ സ്വന്തം അബി കുരുവിള വരെ കുറേക്കാലം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് അവരുടെയൊക്കെ മിടുക്ക് കൊണ്ടെന്നാണോ സേന നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സച്ചിന്‍ എന്ന വടവൃക്ഷത്തിന്റെ തണല്‍ അവര്‍ക്ക് മീതെ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് (സച്ചിനോട് അല്പമെങ്കിലും നീരസം തോന്നുന്നത് ഈ കാര്യത്തില്‍ മാത്രമാണ്.)
ഗാംഗുലി ബംഗാളിനോട് കാണിക്കുന്ന വിധേയത്വം പോലും സച്ചിന് മുംബൈ യോട് ഇല്ലെന്നു. (അത് കൊണ്ടായിരിക്കും സച്ചിന്‍ സമയം കിട്ടുമ്പോഴൊക്കെ മുംബൈ യ്ക്ക് വേണ്ടി രഞ്ജിയില്‍ കളിയ്ക്കാന്‍ വന്നു പുഷ്പം പോലെ സെഞ്ച്വറി കള്‍ അടിച്ചിട്ട് പോവുന്നത്.എന്തിനേറെ പറയുന്നു. 2000 ത്തില്‍ തമിഴ് നാടിനെതിരെ സെമിയില്‍ ഡബിള്‍ സെഞ്ച്വറി യും, ഫൈനലില്‍ സെഞ്ച്വറി യും അടിച്ചു ഒറ്റയ്ക്ക് മുംബൈ യെ രണ്‍ജി ട്രോഫിയുടെ തലപ്പത്ത് എത്തിച്ചത്.)
മരുമകന്‍ താക്കേറെ കാരണം സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് മനസിലാക്കിയ സേന നേതാവും പരിവാരങ്ങളും നിലനില്‍പ്പിനു വേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിക്കുകയാണ് കുറെ നാളായി.
ഹാ.. കഷ്ടം ! എന്നല്ലാതെ വേറെന്തു പറയാന്‍.
വാല്‍ക്കഷണം: സ്വന്തം മണ്ണ് വാദം മുഖ്യ ആയുധമാക്കിയ താക്കേറെ കുടുംബം മുംബൈകാര്‍ അല്ലെന്നും, മദ്ധ്യപ്രദേശില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ആണെന്നുമാണ് ഒരു കോണ്‍ഗ്രസ് നേതാവ് ഇന്നലെ പ്രസ്താവന നടത്തിയത്.

Friday, November 20, 2009
ചാറ്റിങ് ഇന്‍ ഓഫീസ്!
ഇത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ സ്ഥിരം നടക്കുന്ന സംഭാഷണമല്ല. എന്ന് കരുതി ഇങ്ങനെ നടക്കാതിരിക്കാനും ചാന്‍സില്ല.
മടുപ്പ് തോന്നിയ ഒരു മധ്യാഹ്ന നേരത്ത് ഒരേ കമ്പനിയില്‍, ഒരേ പ്രോജക്ടില്‍ ജോലി ചെയ്യുന്ന രണ്ടു സഹമുറിയന്മാരുടെ സംഭാഷണശകലങ്ങള്‍.
സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആയതു കൊണ്ട് സംസാരം ഓണ്‍ലൈന്‍ ആണ്. സംസാരിക്കാനുള്ള മാധ്യമം ആയി ഉപയോഗിച്ചിരിക്കുന്നത് 'സെയിം ടൈം ' എന്ന ചാറ്റിങ് ടൂളും (ഏതാണ്ട് നമ്മുടെ ജി-ടോക്ക് പോലെ).
ഒന്നാമന്‍ : അളിയാ..!
രണ്ടാമന്‍ : പറയളിയാ.....
ഒന്നാമന്‍ : മുട്ടന്‍ കണ്ടു പിടുത്തം..
രണ്ടാമന്‍: ഓ....
എന്തരു...
ആര് പിടിച്ചു.... ?
ഒന്നാമന്‍ : ലവളില്ലേ ലവളു ..!
രണ്ടാമന്‍ : ഡേയ് ആര് ...?
ഒന്നാമന്‍: മറ്റവള്‍ .. മുട്ടന്‍ ******** ഉള്ളവള്‍.....
രണ്ടാമന്‍ : ഇല്ലേടേ .. മനസിലായില്ല...
ഒന്നാമന്‍. : ഒന്ന് പോടാ.. അടി.. ആ.. ഡേയ് നിന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ചരക്ക്...
രണ്ടാമന്‍: ആര് മുകേഷിന്റെ കമ്പനിയാ.. ?
ഒന്നാ: അല്ല.. അവളല്ല.. അവള്‍ടെ ഓപ്പോസിറ്റ് ഇരിക്കുന്നത്....
രണ്ടാ: ആ.. ഓക്കേ ഓക്കേ...
ആ അവള്....
ഒന്നാ: ഡേയ് അവള് ഫ്രെഷര്‍ ആണ്...
രണ്ടാ: തന്നെ...?
ആ തടിച്ചിയോ ?...വന്‍ *****+*******?
ഒന്നാ: യാ യാ...
രണ്ടാ: തോറ്റു തോറ്റു കിടന്നതായിരിക്കും..
അവള്‍ക്കു നല്ല പ്രായം തോന്നിക്കും...
ഇപ്പോഴും മൊഖം വീര്‍പ്പിച്ചാ നടപ്പ്...
ഒന്നാ: അത് തന്നെ...
കണ്ടു പിടിത്തം വരാന്‍ പോകുന്നതേ ഒള്ളു..
രണ്ടാ: അതെന്തോന്നെടെയ്?
ഒന്നാ: ഡേയ് അവളു മലയാളി ആടേ.....!
രണ്ട.. : പോടാ... !!!!!!!!!!! അവളെന്തെങ്കിലും പറയുന്നത് കേട്ടാ?
ഒന്നാ: തന്നെ.....
അവള് പറയുന്നത് ഒന്നും കേട്ടില്ല
അവള്‍ടെ പേര് ഞാന്‍ ഓഫീസ് ഡയറക്ടറിയില്‍ കേറി കണ്ടു പിടിച്ചു...
രണ്ടാ: ഹ ഹ ഹ ഹാ
കൊള്ളാം കീപ് ഇറ്റ് അപ്പ്..
വെരി ഗുഡ് വര്‍ക്ക്..
ഒന്നാ: താങ്ക്യു താങ്ക്യു..
രണ്ടാ: ഡേയ് അവള്‍ടെ പേര് എന്തോന്ന്?
ഒന്നാ: സുപര്‍ണ ചന്ദ്രകുമാര്‍.
ഒന്നുകില്‍ മലയാളി, അല്ലെങ്കി തമിള്‍ അതുമല്ലെങ്കില്‍ ബോംബാളി(ബോംബെ മലയാളി)
ഇതിലേതെങ്കിലും ഒന്നുറപ്പ്...
രണ്ടാ: കലിപ്പ് അളിയാ കലിപ്പ്...
എങ്ങനെ പൊക്കി ?
ഒന്നാ: അതൊക്കെ കൊറേ കഷ്ട്ടപെട്ടടെയ്...
അവള്‍ടെ പേര് ഞാന്‍ 'സെയിം ടൈം' ഇല്‍ ആഡ് ചെയ്തു...
അവള് സീറ്റ് ഇല്‍ ഉണ്ടായിരുന്നപ്പോള്‍ സ്റ്റാറ്റസ് available ആയിരുന്നു...
കുറച്ചു കഴിഞ്ഞു സിസ്റ്റം ലോക്ക് ചെയ്തപ്പോ സ്റ്റാറ്റസ് away ആയി....
പിന്നെ അതിലുള്ള നമ്പറില്‍ വിളിച്ചു നോക്കി...
അവള് തന്നാ എടുത്തത്....
അങ്ങനെ ഒറപ്പിച്ചു.....!
രണ്ടാ: കൊള്ളാം അളിയാ.... തമ്മസിച്ചു നിന്നെ....
ഒന്നാ: hmmm
എന്നാലും ഛെ അതല്ലളിയ.....
രണ്ടാ: എന്ത്?
ഒന്നാ: ഇന്ന് രാവിലെ ഞാനും അവളും കൂടാ ലിഫ്റ്റില്‍ വന്നത്...
രണ്ടാ: എന്നിട്ട്!!!!!!!!!!!?
ഒന്നാ: ഈ വാതില്‍ തുറന്നു കൊടുത്തതും ഞാനാ....!!!!
രണ്ടാ: എന്നിട്ട്...?
ഒന്നാ : എന്നിട്ട് ഒന്നുമില്ല.. അവള് താങ്ക്സ് പറഞ്ഞിട്ട് പോയി.... അത്രേ ഒള്ളു...
മിസ്സ് ആയീ...
രണ്ടാ: കൊഴപ്പമില്ലെടെയ്.... നമ്പര്‍ വരും......
ഒന്നാ: ശരിയാ.. എങ്കി വാ.. താഴെ പോയി ചായ കുടിച്ചു ഒരു വലിയുമെടുത്തു വരാം...
രണ്ടാ.: ഓക്കേ.. വാ....
onnaman is away from his system.
randaman is away from his system.

Subscribe to:
Posts (Atom)