ഒരിക്കല്‍ നാം തണലിനായി കൊതിക്കും,
വെള്ളത്തിനായ് കേഴും.
അന്നീ ഭൂമി, അതുണ്ടെങ്കില്‍,
തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......
തടഞ്ഞു നിര്‍ത്തി, കോരിക്കുടിച്ച് ദാഹം തീര്‍ക്കാം.
അതിനിപ്പോഴേ സ്വപ്നം കാണാം...!
7 comments:
അന്ന് പക്ഷേ നമുക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹത ഉണ്ടാവില്ല......
പ്രാണന്‍ അന്നുവരെ പടിയിറങ്ങാതെ ഭുമിയില്‍ കണ്ടങ്കില്‍
നല്ല ചിന്തകള്‍ .....
ആശംസകള്‍ ...
നമ്മുടെ മറ്റു ദാഹങ്ങള്‍
ഇതിനൊക്കെ വഴിവെയ്ക്കുന്നു.
നല്ല ചിന്ത ഭാവുകങ്ങള്‍
ആവോ ..ആര്‍ക്കറിയാം
നമുക്ക് ശേഷം പ്രളയം ...
ഒരു പക്ഷെ അന്ന് സ്വപ്നം കാണാൻ നമുക്ക് മനസ്സുപോലും ഉണ്ടായീ എന്നു വരില്ല അതെല്ലാം
കമ്പ്യൂട്ടറൂകൾ ചെയ്തോളും..ഇപ്പറഞ്ഞ തടയണയും..
മാറുന്ന മലയാളി, പാവപ്പെട്ടവന്‍, nisagandhi, ഷൈജു കോട്ടാത്തല, മഷിത്തണ്ട് (രാജേഷ് ചിത്തിര)..... എല്ലാവര്ക്കും നന്ദി!
Post a Comment