Thursday, November 26, 2009

26/11!

26/11! ഭാരതത്തിന്‌ നേരെ നോക്കി ഭീകരത കൊഞ്ഞനം കുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യ വിറങ്ങലിച്ചു നിന്ന മൂന്നു ദിവസങ്ങള്‍ക്കു തുടക്കം കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നായിരുന്നു. ഒരു സംഘം ചെറുപ്പക്കാര്‍ ഭയാനകരമായ പ്രവര്‍ത്തികള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു ഒരു ജനതയെയും സംസ്കാരത്തെയും മുള്‍മുനയില്‍ നിര്‍ത്തി അധികാര കസേരകള്‍ക്ക് മുന്‍പില്‍ പരിഹസിച്ചു തീര്‍ത്ത 60 മണിക്കൂറുകള്‍. വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ചിരിച്ചു കയ്യും വീശി വീട്ടില്‍ നിന്നിറങ്ങിയ നൂറു കണക്കിന് സാധാരണ മനുഷ്യര്‍, വിനോദവേളകള്‍ സന്തോഷകരമാക്കാന്‍ ഒത്തു കൂടിയ കുട്ടികളും കുടുംബങ്ങളും, ഇതിലെല്ലാമുപരി രാജ്യസേവനത്തിനു ഇറങ്ങി പുറപ്പെട്ട ധീരയോദ്ധാക്കള്‍. , എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്‌. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു.

നാം എന്ത് നേടി? എന്ത് പഠിച്ചു? കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഭീകരതയെ നേരിടാന്‍ പ്രായോഗികമായ എന്ത് വഴികളാണ് ഇന്ത്യ കണ്ടു പിടിച്ചിട്ടുള്ളത്, എന്നിട്ടും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലേ? നിരപരാധികളുടെ ജീവന്‍ നിരത്തുകളില്‍ ചിന്നി ചിതറുന്നില്ലേ? എന്നാണു ഇതിനൊക്കെ ഒരവസാനം? നിരത്താന്‍ ന്യായങ്ങള്‍ ഒരുപാട് കണ്ടേക്കാം... പാകിസ്ഥാന്‍, അല്‍-ഖോയിദ, അമേരിക്ക, ചൈന, പ്രതിപക്ഷം..... എന്നാല്‍ ഇതിനൊക്കെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വില പറയാന്‍ മതിയായ കാരണങ്ങളാണോ? അധികാര വര്‍ഗം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭീകരരുടെ കൂട്ടത്തില്‍ നിന്ന് ജീവനോടെ പിടി കൂടിയ കസബിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വരെ ചിലവിട്ടത് 35 കോടി രൂപയാണത്രേ. മഹാരാഷ്ട്ര ഒരു ദിവസം കസബിനു വേണ്ടി ചിലവിടുന്നത്‌ ലക്ഷങ്ങളും. എന്തിനു വേണ്ടി? ഇനിയും ഒരു കാണ്ഡഹാര്‍ ആവര്‍ത്തിക്കണോ? ആവശ്യമുള്ള വിവരങ്ങള്‍ എത്രയും വേഗം, ഏതു വിധേനയും ലഭ്യമാക്കിയിട്ടു ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്നതെല്ലാ ഉള്ളു? ഇതൊക്കെ ആരോട് പറയാന്‍.....!

ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാവരുടെയും ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍!

4 comments:

hshshshs said...

ഇതിനെയാണു ‘കലികാല വൈഭവം’ എന്നുത്ഘോഷിക്കപ്പെട്ടത് !!!

ഭൂതത്താന്‍ said...

"എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്‌. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു."


ഈ ജീവനുകള്‍ക്ക് ഒരു വിലയും ഇല്ല ..ഇനി കസബിനെ ഇങ്ങനെ പണമൊഴുക്കി വിച്ചരണിചച് ...അവസാനം ഏതെങ്കിലും ഒരു ഭീകരവാദി വന്നു പ്ലയിനോ കപ്പലോ തട്ടിയെടുത്ത് അലറും ..കസബിനെ വിട്ടാല്‍ യാത്രികരെ വിടാം ന്നു ...അപ്പോള്‍ നമ്മള്‍ ആഘോഷത്തോടെ ഇവനേം വിടും ....

കുരാക്കാരന്‍...! said...

hshshshs, ഭൂതത്താന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി!

ഏഞ്ചല്‍ കോയ.. said...

കുരാക്കാരാ..
കസബിനെ ഒരു വെടിയില്‍ തീര്‍ത്താല്‍, ഇനി അദ്വാനിയുടെയോ തൊഗാഡിയയുഡെയോ പങ്കുണ്ടെങ്കില്‍ എങ്ങനെ തെളിയും.. ഇന്ത്യയില്‍ ഇതേവരെ അങ്ങനെയൊക്കെയാണല്ലോ നടന്നതു...

എല്ലാം തെളിഞ്ഞിട്ട്‌ വെടിവയ്ക്കുന്നതെല്ലെ നല്ലതു...

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter