ഇത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ സ്ഥിരം നടക്കുന്ന സംഭാഷണമല്ല. എന്ന് കരുതി ഇങ്ങനെ നടക്കാതിരിക്കാനും ചാന്‍സില്ല.
മടുപ്പ് തോന്നിയ ഒരു മധ്യാഹ്ന നേരത്ത് ഒരേ കമ്പനിയില്‍, ഒരേ പ്രോജക്ടില്‍ ജോലി ചെയ്യുന്ന രണ്ടു സഹമുറിയന്മാരുടെ സംഭാഷണശകലങ്ങള്‍.
സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആയതു കൊണ്ട് സംസാരം ഓണ്‍ലൈന്‍ ആണ്. സംസാരിക്കാനുള്ള മാധ്യമം ആയി ഉപയോഗിച്ചിരിക്കുന്നത് 'സെയിം ടൈം ' എന്ന ചാറ്റിങ് ടൂളും (ഏതാണ്ട് നമ്മുടെ ജി-ടോക്ക് പോലെ).
ഒന്നാമന്‍ : അളിയാ..!
രണ്ടാമന്‍ : പറയളിയാ.....
ഒന്നാമന്‍ : മുട്ടന്‍ കണ്ടു പിടുത്തം..
രണ്ടാമന്‍: ഓ....
എന്തരു...
ആര് പിടിച്ചു.... ?
ഒന്നാമന്‍ : ലവളില്ലേ ലവളു ..!
രണ്ടാമന്‍ : ഡേയ് ആര് ...?
ഒന്നാമന്‍: മറ്റവള്‍ .. മുട്ടന്‍ ******** ഉള്ളവള്‍.....
രണ്ടാമന്‍ : ഇല്ലേടേ .. മനസിലായില്ല...
ഒന്നാമന്‍. : ഒന്ന് പോടാ.. അടി.. ആ.. ഡേയ് നിന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ചരക്ക്...
രണ്ടാമന്‍: ആര് മുകേഷിന്റെ കമ്പനിയാ.. ?
ഒന്നാ: അല്ല.. അവളല്ല.. അവള്‍ടെ ഓപ്പോസിറ്റ് ഇരിക്കുന്നത്....
രണ്ടാ: ആ.. ഓക്കേ ഓക്കേ...
ആ അവള്....
ഒന്നാ: ഡേയ് അവള് ഫ്രെഷര്‍ ആണ്...
രണ്ടാ: തന്നെ...?
ആ തടിച്ചിയോ ?...വന്‍ *****+*******?
ഒന്നാ: യാ യാ...
രണ്ടാ: തോറ്റു തോറ്റു കിടന്നതായിരിക്കും..
അവള്‍ക്കു നല്ല പ്രായം തോന്നിക്കും...
ഇപ്പോഴും മൊഖം വീര്‍പ്പിച്ചാ നടപ്പ്...
ഒന്നാ: അത് തന്നെ...
കണ്ടു പിടിത്തം വരാന്‍ പോകുന്നതേ ഒള്ളു..
രണ്ടാ: അതെന്തോന്നെടെയ്?
ഒന്നാ: ഡേയ് അവളു മലയാളി ആടേ.....!
രണ്ട.. : പോടാ... !!!!!!!!!!! അവളെന്തെങ്കിലും പറയുന്നത് കേട്ടാ?
ഒന്നാ: തന്നെ.....
അവള് പറയുന്നത് ഒന്നും കേട്ടില്ല
അവള്‍ടെ പേര് ഞാന്‍ ഓഫീസ് ഡയറക്ടറിയില്‍ കേറി കണ്ടു പിടിച്ചു...
രണ്ടാ: ഹ ഹ ഹ ഹാ
കൊള്ളാം കീപ് ഇറ്റ് അപ്പ്..
വെരി ഗുഡ് വര്‍ക്ക്..
ഒന്നാ: താങ്ക്യു താങ്ക്യു..
രണ്ടാ: ഡേയ് അവള്‍ടെ പേര് എന്തോന്ന്?
ഒന്നാ: സുപര്‍ണ ചന്ദ്രകുമാര്‍.
ഒന്നുകില്‍ മലയാളി, അല്ലെങ്കി തമിള്‍ അതുമല്ലെങ്കില്‍ ബോംബാളി(ബോംബെ മലയാളി)
ഇതിലേതെങ്കിലും ഒന്നുറപ്പ്...
രണ്ടാ: കലിപ്പ് അളിയാ കലിപ്പ്...
എങ്ങനെ പൊക്കി ?
ഒന്നാ: അതൊക്കെ കൊറേ കഷ്ട്ടപെട്ടടെയ്...
അവള്‍ടെ പേര് ഞാന്‍ 'സെയിം ടൈം' ഇല്‍ ആഡ് ചെയ്തു...
അവള് സീറ്റ് ഇല്‍ ഉണ്ടായിരുന്നപ്പോള്‍ സ്റ്റാറ്റസ് available ആയിരുന്നു...
കുറച്ചു കഴിഞ്ഞു സിസ്റ്റം ലോക്ക് ചെയ്തപ്പോ സ്റ്റാറ്റസ് away ആയി....
പിന്നെ അതിലുള്ള നമ്പറില്‍ വിളിച്ചു നോക്കി...
അവള് തന്നാ എടുത്തത്....
അങ്ങനെ ഒറപ്പിച്ചു.....!
രണ്ടാ: കൊള്ളാം അളിയാ.... തമ്മസിച്ചു നിന്നെ....
ഒന്നാ: hmmm
എന്നാലും ഛെ അതല്ലളിയ.....
രണ്ടാ: എന്ത്?
ഒന്നാ: ഇന്ന് രാവിലെ ഞാനും അവളും കൂടാ ലിഫ്റ്റില്‍ വന്നത്...
രണ്ടാ: എന്നിട്ട്!!!!!!!!!!!?
ഒന്നാ: ഈ വാതില്‍ തുറന്നു കൊടുത്തതും ഞാനാ....!!!!
രണ്ടാ: എന്നിട്ട്...?
ഒന്നാ : എന്നിട്ട് ഒന്നുമില്ല.. അവള് താങ്ക്സ് പറഞ്ഞിട്ട് പോയി.... അത്രേ ഒള്ളു...
മിസ്സ് ആയീ...
രണ്ടാ: കൊഴപ്പമില്ലെടെയ്.... നമ്പര്‍ വരും......
ഒന്നാ: ശരിയാ.. എങ്കി വാ.. താഴെ പോയി ചായ കുടിച്ചു ഒരു വലിയുമെടുത്തു വരാം...
രണ്ടാ.: ഓക്കേ.. വാ....
onnaman is away from his system.
randaman is away from his system.
14 comments:
വേറെ ഒരു സംഭാഷണവും നടന്നില്ലെങ്കിലും അവസാനത്തെ ഡയഗോല്‍ എന്തായാലും കാണും..
“ഒന്നാ: ശരിയാ.. എങ്കി വാ.. താഴെ പോയി ചായ കുടിച്ചു ഒരു വലിയുമെടുത്തു വരാം...”
ആശംസകള്‍
കൊള്ളാലോ ...നിങളുടെ സോഫ്റ്റ്‌വെയര്‍ കടയില്‍ ഒഴിവുണ്ടോ ? ഞാന്‍ ഇതാ എത്തി..
പിന്നെ, അലെങ്ങില്ലേ IT ആള്‍കാര്‍ ഫുള്‍ വശ പിശക് ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആള്‍കാര്‍ ഓടിനടക്കുന്നു !!! ഇനി ഇത് എവിടന്‍സ് ആകി കൊറേ മെയിലും പോസ്റ്റും വരുംമയിരിക്കും.
അവിടെ എന്തെങ്കിലും ഒഴിവുണ്ടാവുമോ?
രണ്ട് മാസത്തേക്ക് ശമ്പളം വേണമെന്നില്ല. മൂന്നാം മാസം തൊട്ട് ജോലിവേണമെന്നില്ല ശമ്പളം അക്കൌണ്ടിലേക്ക് ഇട്ടാല്‍ മതിയാവും...
അവിടിത്തെ തടിച്ചവളുടെ സിസ്റ്റം റിമോട്ടിങ്ങില്‍ ഇടുമോ???
ചാറ്റ് എന്നത് നമ്മുടെ നാട്ടിന്‍പുറത്തൊക്കെ പണ്ടുണ്ടായിരുന്ന ഏഷണി തന്നല്ലേ ?
നാരദനാണ് ചാറ്റിന്റെ കുലദൈവം !!!
ചിത്രകാരന്‍ ഈ ദൈവത്തില്‍ വിശ്വസിക്കാത്ത അരസികനായതിനാല്‍ ചാറ്റാറില്ല :)
ചാറ്റിന്റെ സാധ്യതകള്‍ അറിയാനായതില്‍ സന്തോഷം.
ശ്ശൊ ഒക്കെ വിളിച്ചു പരയാതെന്നെ
ബോംബാളി(ബോംബെ മലയാളി)
ഹ ഹ ഹാ...ആ കണ്ടുപിടിത്തം കൊള്ളാം!
ഇവന്മാരൊക്കെ എപ്പൊഴാ കുരാക്കാരാ ജോലി ചെയ്യുന്നേ.? :-)
ഹായ്....... ഒരു നാട്ടുകാരനെ കണ്ടത്തില്‍ സന്തോഷം. ചാറ്റിങ് ന്നായിരുന്നു. ;)
അപ്പൊ ഇതാ ങ്ങക്ക് പണി അല്ലെ..
Then let us chat
അല്ല ലവള്‍ടെ പേരെന്തെന്ന പറഞ്ഞത്....തടിച്ച ***** ഉള്ളവള്ടെ....കൊള്ളാല്ലോ മാഷേ ..ചാറ്റിങ്
കിഷോര്‍ലാല്‍ , Captain Haddock, തെക്കേടന്‍, ചിത്രകാരന്‍ , കണ്ണനുണ്ണി, ഭായി, Dr.Jishnu, OAB/ഓഎബി, poor-me/പാവം ഞാന്‍, ഭൂതത്താന്‍, വഴിപോക്കന്‍ ....... എല്ലാവര്ക്കും നന്ദി!
ഈ ............... എല്ലാം ഒന്നു ഫില്ല് ചെയ്തിട്ട് പോസ്റ്റ് അണ്ണാ.........
ഓഫീസ് ടൈമില്‍ ചാറ്റ് ചെയ്യുന്നോ? പോയി പണി ചെയ്...
Post a Comment