Saturday, December 26, 2009

ബാര്‍ അവധിദിനങ്ങള്‍ - 2010

കുടിയില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ഇനി ആര് വിചാരിച്ചാലും സാധിക്കുകയില്ലെന്ന് വീണ്ടും വീണ്ടും മലയാളികള്‍ തെളിയിച്ചി കൊണ്ടിരിക്കുകയാണ്. ക്രിസ്തുമസ്സിന്റെ തലേന്നാള്‍ ബിവേരെജെസ് ഷോപ്പുകളില്‍ മാത്രം 28 കൂടി രൂപയുടെ മദ്യ വില്പന നടന്നത്രേ. ചാലക്കുടി തന്നെയാണ് ഇത്തവണയും കുടിയില്‍ മുന്നില്‍ . തൊട്ടു പുറകില്‍ അയല്‍ക്കാരായ അങ്കമാലിയും, ഇരിങ്ങാലക്കുടയും ഉണ്ട്. അങ്ങനെ ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ കുടിയന്മാര്‍ ഒരുമിച്ചു ചേര്‍ന്നു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ എത്തിച്ചിരിക്കുകയാണ്. മറ്റു സ്ഥലങ്ങളും ഒട്ടും പുറകിലല്ല. കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സ്ഥലങ്ങള്‍ ആണെന്നാണ്‌ ഉദ്ദേശിച്ചത്.

ഒന്നാം സ്ഥാനത്തു എത്താന്‍ വലിയ പ്രയാസമില്ല, ആ സ്ഥാനം നില നിര്‍ത്താനാണ് ഏറ്റവും പ്രയാസം എന്ന് പറയാറുണ്ട്‌. എന്തായാലും കേരളത്തിന്റെ ഈ പാരമ്പര്യം അടുഅത വര്‍ഷവും നില നിര്‍ത്താന്‍ വേണ്ടി 2010 ലെ ബാര്‍ അവധി ദിവസങ്ങള്‍ ഒരു മുന്‍കരുതല്‍ എന്നോണം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.

ബാര്‍ അവധി ദിവസങ്ങള്‍ 2010.
ജനുവരി - 1, 26, 30.
ഫെബ്രുവരി - 1
മാര്‍ച്ച്‌ - 1, 22
ഏപ്രില്‍ - 1
മെയ്‌ - 1
ജൂണ്‍ - 1
ജൂലൈ - 1, 14
ഓഗസ്റ്റ്‌ - 1, 15
സെപ്റ്റംബര്‍ - 1, 3, 14
ഒക്ടോബര്‍ - 1, 2, 8
നവംബര്‍ - 1, 9
ഡിസംബര്‍ - 1, 25

എല്ലാവര്ക്കും ഒരു നല്ല 2010 ആശംസിക്കുന്നു...!

7 comments:

RAMDAS said...

പ്രിയ ഗ്ലാസ് മേറ്റ്സ്,
കുരാക്കാരന്റെ വാക്കുകള്‍ കേട്ട് ഭയക്കേണ്ടതില്ല. പുള്ളി ഏതോ ബാറില്‍ സ്മാള്‍ അടിച്ചു പൂസ്സായി എഴുതിയതാണിത്. അത് കൊണ്ട് നിങ്ങളുടെ ആധിമാറ്റാനായി സത്യം സത്യമായി നോം പ്രഖ്യാപിക്കുന്നു.

ജനുവരി - 26
മാര്‍ച്ച്‌ - 22
ജൂലൈ - 14
ഓഗസ്റ്റ്‌ - 15
സെപ്റ്റംബര്‍ - 3, 14
ഒക്ടോബര്‍ -8
നവംബര്‍ -9
ഡിസംബര്‍ -25

കുരാക്കാരന്‍ പറഞ്ഞതില്‍ താഴെപ്പറയുന്ന ആഘോഷദിനങ്ങള്‍ ബാറില്‍ കുടിച്ചു പൂക്കുട്ടി ആവാന്‍ ഉള്ളതാണ്. അന്ന് ബാറുകള്‍ തങ്ങളുടെ വിശാലമായ വാതായനങ്ങള്‍ നമുക്കായി തുറന്നിട്ടിരിക്കും എന്നാ സന്തോഷ വാര്‍ത്ത സകല മദ്യപാനികള്‍ക്കും വേണ്ടി നോം ഇവിടെ പ്രഖ്യാപിക്കുന്നു.

എന്നാല്‍ ഏപ്രില്‍ -2
ആഗസ്റ്റ് - 25
സപ്തംബര്‍ -21

എന്നെ ദിനങ്ങള്‍ ബാറുകള്‍ നമ്മെ നോക്കി കണ്ണടക്കുമെന്ന വേദനാജനകമായ വാര്‍ത്തയും നോം ഇവിടെ പറയട്ടെ. എന്തായാലും അടിച്ചു പൂക്കുറ്റിയായി ബോധാമില്ലാതൊരു എല്ലാവര്ക്കും ആശംസിക്കുന്നു.

കാക്കര - kaakkara said...

അതെ എനിക്കും തോന്നുനു കുരക്കാരൻ അടിച്ച്‌ ഫിറ്റായി എന്ന്‌!

അല്ലെങ്ങിൽ പിന്നെ എറുണാകുളത്തിന്റെ അങ്കമാലിയെ ത്രിശ്ശുർക്ക്‌ കെട്ടിച്ച്‌ വിടുമോ?

അവിടെയുള്ളവർ ഒറിജിനൽ മാത്രമെ അടിക്കു!

jayanEvoor said...

ഇതിപ്പോ ആരെ വിശ്വസിക്കണം സാദാ ദാഹാര്‍ത്തര്‍!

എന്തായാലും പാവത്തുങ്ങളെ പറ്റിക്കാന്‍ എല്ലാരും ഒന്നാ!!

നമ്പൂരിച്ചന്‍ said...

ഗഡിയേ....ഗലക്കീ.....

ചാണക്യന്‍ said...

അവധി ദിനങ്ങൾ നേരത്തെ അറിയിച്ചതിനു രംഭ താങ്ക്സ്....:):):)

ഭൂതത്താന്‍ said...

ഇനി ഈ ദിവസങ്ങളില്‍ അങ്ങോട്ട്‌ പോകണ്ടല്ലോ ...വണ്ടികൂലി ലാഭം ....ടാങ്ങ്സ്‌ ണ്ട്..ടാങ്ങ്സ്‌

കുരാക്കാരന്‍...! said...

RAMDAS, കാക്കര , jayanEvoor, നമ്പൂരിച്ചന്‍ , ചാണക്യന്‍ , ഭൂതത്താന്‍ , എല്ലാവര്‍ക്കും നന്ദി.

പിന്തുടരുന്നവര്‍

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter