Monday, December 21, 2009

2009 ലെ മികച്ച മോശം മലയാള സിനിമകള്‍

ഇതിനു മുന്‍പുള്ള പോസ്റ്റില്‍ മലയാളത്തില്‍ 2009 ല്‍ ഇറങ്ങിയ സിനിമകളില്‍ വെച്ച് ഏറ്റവും മികച്ച പത്തു സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഒരു എളിയ ശ്രമം നടത്തിയിരുന്നു. മികച്ച പത്തു ചലച്ചിത്രങ്ങള്‍ കണ്ടെത്താന്‍ വലിയ പാടൊന്നും പെടേണ്ടി വന്നില്ല. കണ്ടിറങ്ങിയ സിനിമകളില്‍ വെച്ച് ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നവയെ അതിന്റെ നിലവാരത്തില്‍ അടുക്കി വെയ്ക്കുക മാത്രമേ ചെയ്യേണ്ടി വന്നുള്ളൂ. എന്നാലിപ്പോള്‍ ഈ ഒരു ഉദ്യമം ലേശം പ്രയാസം തന്നെയാണെന്ന് അതിനു വേണ്ടി തിരച്ചില്‍ തുടങ്ങിയപ്പോഴേ മനസിലായി. കാരണം ഇറങ്ങിയതില്‍ എഴുപതു ശതമാനത്തോളം സിനിമകളും നിലവാരം വളരെ കുറഞ്ഞതായതിനാല്‍ അതില്‍ നിന്നേതാണ് ഏറ്റവും മോശം എന്ന് വിലയിരുത്തുക കുറച്ചു ബുദ്ധിമുട്ടുണ്ടാക്കിയ ക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് തലക്കെട്ട് "മികച്ച മോശം സിനിമകള്‍" എന്ന് തന്നെയാക്കിയത്.

വന്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തി സിനിമ കാണാന്‍ പോയി, തെള്ളും ചവിട്ടും കൊണ്ട് കഷ്ട്ടപ്പെട്ടു ടിക്കറ്റ്‌ എടുത്തു, തീയെട്ടറിനുള്ളിലെ ഇരുട്ടിലലിഞ്ഞു ചേര്‍ന്ന്, രണ്ടു മണിക്കൂറിനു ശേഷം എല്ലാം നഷ്ടപ്പെട്ടവനെ  പോലെ തിരിച്ചിറങ്ങിയ ഒരു പ്രേക്ഷകന്‍റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച മോശം സിനിമകള്‍ താഴെ പറയുന്നു.

1. ഭഗവാന്‍
2. ലവ് ഇന്‍ സിങ്കപൂര്‍
3. എയേഞ്ചേല്‍ ജോണ്‍
4. കളേഴ്സ്
5. ഹേയ് ലസാ

ഇതുങ്ങളെ പറ്റി കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കുന്നില്ല. അത് കൊണ്ട് യാതൊരു കാര്യവും ഇല്ലാഞ്ഞിട്ടാണ്.
ഇത് പോലെയുള്ള ചവറുകള്‍ക്ക് തല വെച്ച് കൊടുക്കുന്നതില്‍ ഏറ്റവും സാമര്‍ത്ഥ്യം കാണിക്കുന്നത്, പ്രേക്ഷകര്‍ സൂപ്പറുകള്‍ എന്ന് വിളിക്കുന്നവര്‍ തന്നെയാണ് എന്നതാണ് ഏറെ കഷ്ടം.

4 comments:

Melethil said...

ദിലീപിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തത്തില്‍ ശക്തിയായി പ്രതിഷേധിയ്ക്കുന്നു.

Anonymous said...

പട്ടണത്തില്‍ ഭൂതം കൂടി ചേര്‍ക്കണം .....

രായപ്പന്‍ said...

കളേഴ്സ് ദിലീപ് ചിത്രമാ...


എന്റെ ഭാഗ്യം ഞാന്‍ ഈ 5 സിനിമയും കണ്ടിട്ടുണ്ട് :(


ലിസ്റ്റ് ഇനിയും നീട്ടാം.... ഈ വര്‍ഷം ഇറങ്ങിയ ഒരു 10-15 സിനിമകള്‍ മാറ്റി നിര്‍ത്തി എല്ലാം ലിസ്റ്റില്‍ ചേര്‍ക്കാന്‍ പറ്റുന്നവ തന്നെ....

കുരാക്കാരന്‍ ..! said...

Melethil, രായപ്പന്‍ .. അഭിപ്രായങ്ങള്‍ക്ക് നന്ദി.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter